കോൾ റെക്കോർഡിങ് ആപ്പുകൾ ഇനി മുതൽ ഉപയോഗിക്കാൻ ആകില്ല, പുതിയ മാറ്റങ്ങൾ ഇങ്ങനെ

എല്ലാ കോൾ റെക്കോർഡിങ് ആപ്പുകളും നിരോധിച്ച് ഗൂഗിൾ. പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ കോൾ റെക്കോർഡിങ് ആപ്പുകളും നിരോധിക്കുമെന്ന് കഴിഞ്ഞ മാസം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. പ്ലേ സ്റ്റോർ നയത്തിലെ മാറ്റം ഇന്ന് മുതൽ നിലവിൽ വരും . എന്നാൽ ഇൻബിൽറ്റ് കോൾ റെക്കോർഡിങ് ഫീച്ചറുമായി വരുന്ന ഫോണുകൾക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല . ടെക് ഭീമൻ ആപ്പിൾ നേരത്തേ തന്നെ കോൾ റെക്കോർഡിങ് ആപ്പുകൾക്കും സേവനങ്ങൾക്കും എതിരാണ്. കോളുകൾ റെക്കോർഡുചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കമ്പനി വിശ്വസിക്കുന്നതിനാലാണിത്. ഇതേ കാരണത്താൽ, ഗൂഗിളിന്റെ സ്വന്തം ഡയലർ ആപ്പിലെ കോൾ റെക്കോർഡിങ് ഫീച്ചറിലും മാറ്റം കൊണ്ടുവന്നിരുന്നു. ‘ഈ കോൾ ഇപ്പോൾ റെക്കോർഡ് ചെയ്യപ്പെടുന്നു’ എന്ന മുന്നറിയിപ്പും കോൾ ചെയ്യുന്ന വ്യക്തിക്ക് ലഭിക്കുന്നുണ്ട്.

മൂന്നാം കക്ഷി ആപ്പുകളെ മാത്രമാണ് ഇപ്പോഴത്തെ മാറ്റം ബാധിക്കുകയുള്ളൂവെന്ന് ഗൂഗിൾ വ്യക്തമാക്കി. നിങ്ങളുടെ ഹാൻഡ്സെറ്റിൽ ലഭ്യമാണെങ്കിൽ ഗൂഗിൾ ഡയലറിലെ കോൾ റെക്കോർഡിങ് തുടർന്നും പ്രവർത്തിക്കും എന്നാണ് ഇതിനർഥം. കോൾ റെക്കോർഡിങ് ഫീച്ചറുള്ള ഏത് പ്രീലോഡ് ചെയ്ത ഡയലർ ആപ്പും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ കോൾ റെക്കോർഡിങ് ഫീച്ചർ ഉള്ള ആപ്പുകൾ മാത്രമാണ് നിരോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *