തിരുവനന്തപുരം : ചലച്ചിത്ര – ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോൺടാക്റ്റിന്റെ ഇരുപത്തിനാലാമത് വാർഷികാ ഘോഷവും പതിമൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെയും തിരക്കഥ രചനാ മത്സരത്തിന്റെയും അവാർഡ് വിതരണ ചടങ്ങും തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ ദേശീയ. -സംസ്ഥാന പുരസ്കാര ജേതാവും സംവിധായകനുമായ രാജീവ്‌നാഥ് ഉദ്ഘാടനം ചെയ്തു. തിരക്കഥ രചനാ മത്സര വിജയികളെ അദ്ദേഹം പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് വിജയകൃഷ്ണൻ പ്രഖ്യാപിച്ചു. രാജീവ്‌നാഥ് വിതരണം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
  മികച്ച ഷോർട്ട് ഫിലിം :പേര് : മുഷ്താഖ്  അലി.( നിർമാണം  : സുനിൽ  ഇടക്കാടൻ, ഷാജി  പവിത്രൻ . സംവിധാനം: രാജേഷ്  മാധവൻ). മികച്ച  സംവിധായകൻ : റ്റിറ്റോ  പി. തങ്കച്ചൻ .( ചിത്രം : റോബസ്റ്റ ) . മികച്ച  തിരക്കഥ :ഡോ :റ്റി. സുരേഷ്കുമാർ. (ചിത്രം :ഒരുക്കം). മികച്ച  ഛായാഗ്രഹണം : എൽദോസ്  നിരപ്പേൽ (  ചിത്രം  :ഗൾപ്പ്. ) മികച്ച  നടൻ :നജ്ജാ  അബ്ദുൾ  ഖരീം. (ചിത്രം  :  മെലോഡ്രാമ). മികച്ച  നടി : ആദിത്യ  രഘു  . (ചിത്രം : മല്ലി.).   മികച്ച   ബാലനടിമാർ  : ദേവജ്ഞന.(ചിത്രം :ഇത്തിരി വെട്ടം),  നന്ദിത ദാസ്. (ചിത്രം :അതിര് ) മികച്ച  മ്യൂസിക്കൽ  ആൽബം  ::പ്രിയമുള്ളൊരാൾക്ക് ( നിർമാണം :സുഗുണ  രാജൻ. സംവിധാനം : ഋഷി പ്രസാദ്. )
     തിരക്കഥ  രചനാ   മത്സരത്തിൽ  ഒന്നാം  സമ്മാനം  സാബു  തോമസ്  രചിച്ച  ‘എലിപ്പെട്ടി ‘  എന്ന  തിരക്കഥയും  രണ്ടാം  സമ്മാനം  അർഷാദ്  കെ. വി. യുടെ ‘വിളക്ക്  വെളിച്ചം  അന്വേഷിക്കുന്നു’ വും  മൂന്നാം  സമ്മാനം ബ്രിജേഷ്  പ്രതാപിന്റെ ‘മധുരം  ജീവിതം ‘വും  നേടി.  വിജയകൃഷ്ണൻ  ജൂറി   ചെയർമാനും  പ്രമോദ്  പയ്യന്നൂർ, മുഹമ്മദ്  ഷാ, ബീനാ, രഞ്ജിനി, വി. എസ്. ബിന്ദു  എന്നിവരടങ്ങിയ  കമ്മിറ്റിയാണ്  ഷോർട്ട്  ഫിലിം  ഫെസ്റ്റിവൽ   ജേതാക്കളെ  തെരഞ്ഞെടുത്തത്. രാജീവ്‌നാഥ്, എം. എഫ്. തോമസ്, എൻ. പി. സജീഷ്, സി. ആർ. ചന്ദ്രൻ, കനകരാഘവൻ,  എന്നിവരടങ്ങിയ  ജൂറി യാണ് തിരക്കഥ   മത്സര വിജയികളെ  നിർണയിച്ചത്. 
  
    കോൺടാക്ട്   പ്രസിഡന്റ്   മുഹമ്മദ്  ഷാ ചടങ്ങിൽ  അധ്യക്ഷനായിരുന്നു.   ജനറൽ   സെക്രട്ടറി   സി. ആർ. ചന്ദ്രൻ,  വൈസ്  പ്രസിഡന്റ്    വഞ്ചിയൂർ  പ്രവീൺകുമാർ,  ട്രഷറർ  വിനീത്  അനിൽ,  സെക്രട്ടറി  ആശാനായർ,  പി ആർ  ഒ  റഹിം   പനവൂർ,   റ്റി. റ്റി  ഉഷ , എസ്. രത്‌നകുമാർ, റോസ്  ചന്ദ്രസേനൻ, സജിത  വി. ആർ,   വിഷ്ണുപ്രിയ, മുഹമ്മദ്  സലിം, ഷംനാദ്   ജമാൽ, താര നായർ, അനിൽ  നെയ്യാറ്റിൻകര,  ശ്രീല  ഇറമ്പിൽ, ഗൗരി കൃഷ്ണ തുടങ്ങിയവർ  സംസാരിച്ചു. 
 ഭാരത്  ഭവൻ  മെമ്പർ സെക്രട്ടറിയും ചലച്ചിത്ര-  നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂർ രചനയും സംവിധാനവും നിർവഹിച്ച ‘സ്മരിപ്പിൻ ഭാരതീയരെ ‘എന്ന ഡോക്യുഫിക്ഷൻ  ചടങ്ങിൽ  പ്രദർശിപ്പിച്ചു. 

 
                                            