തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും. ടി.പി.ആര്‍ നിരക്ക് ഉയരുന്നതിനാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത.ഓണത്തോട് അനുബന്ധിച്ച് ഇളവ് വരുത്തിയ പരിശോധന കര്‍ശനമായി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
അതേസമയം ഇനിയും അടച്ചിടല്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓണത്തിനോട് അനുബന്ധിച്ചുള്ള ഇളവുകള്‍ കോവിഡ് വ്യാപനത്തിന് കാരണമാവുമോ എന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്.
വരുന്ന നാലാഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാല്‍ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
