തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 18 മുതല്‍ 23 വയസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. കോളേജുകല്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നല്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വിദേശരാജ്യങ്ങളിലേക്കു പഠനത്തിനായി പോകേണ്ട വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യം ലഭിക്കും. കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സീന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കി ക്ലാസുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
