രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 24 മണിക്കൂറിനിടെ 81466 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 469 പേരാണ് മരിച്ചത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി 11 സംസ്ഥാനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ഉയരുകയാണ്. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 43,000 ത്തോളം പുതിയ കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്.
