കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വം: മാണി സി കാപ്പൻ

പാലാ: കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലാ ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൾസ് ഓക്സിമീറ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻ്റ് കെ സി ജോൺസൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രദീപ്കുമാർ വി, ജോയ്സ് ജേക്കബ്, സിസ്റ്റർ ലിസ്യൂ കുഴിവേലിൽ, സണ്ണി മൈക്കിൾ, സെബി പറമുണ്ട, ലോളി ജോസ് പി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *