കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ 266 വെടിയുണ്ടകളും ഉപയോഗിച്ച രണ്ടു വെടിയുണ്ടയുടെ ഭാഗവും കണ്ടെത്തി. നെല്ലിക്കോട് കുറ്റികുത്തിയതൊടിയിലെ പറമ്പിലാണ് ഇവ കണ്ടത്. പിസ്റ്റളിലും വലിയ തോക്കുകളിലും ഉപയോഗിക്കാൻ കഴിയുന്ന 226 വെടിയുണ്ടകളാണിത്.
തിങ്കളാഴ്ച സമീപത്തെ പറമ്പ് അളക്കാനെത്തിയവരാണ് ഒരു ഭാഗത്തായി വെടിയുണ്ടകൾ ചിതറി ശ്രദ്ധിച്ചത് . 50 വെടിയുണ്ടകൾ വീതം ഉൾക്കൊള്ളുന്ന 5 ചെറിയ പ്ലാസ്റ്റിക് പെട്ടികളിലും പഴയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലും ചിതറി കിടക്കുന്ന തരത്തിലുമായിരുന്നു വെടിയുണ്ടകൾ. ഇന്ത്യയിലും വിദേശത്തും നിർമിച്ച ഉണ്ടകൾ ഉണ്ടായിരുന്നു.
