കോഴിക്കോട് മാവൂര്‍ റോഡ് കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു .
കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുംമെന്നും പൂര്‍ണമായി പാെളിച്ചു മാറ്റേണ്ട സ്ഥിതി ഇപ്പോൾ ഇല്ല എന്നും പകരം അറ്റകുറ്റപ്പണി നടത്തിയാല്‍ മതി എന്നും അദ്ദേഹം. പറഞ്ഞു.അറ്റാകുട്ടപ്പണികൾക്കായി 30 കോടി രൂപ ആണ് ചിലവ് വരുക .ആ തുക കുറ്റക്കാരില്‍ നിന്നും ഈടാക്കും.75 കോടി ചെലവിട്ട് 2015 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടെര്‍മിനലാണ് ബലക്ഷയം സംഭവിച്ചിരിക്കുന്നത്.
പുതിയ ടെണ്ടര്‍ നടപടികള്‍ക്ക് ചെന്നെെ ഐ ഐ ടി യെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. ബലപ്പെടുത്താന്‍ 30 കോടി വേണമെന്നും ഇത് ആര്‍ക്കിടെക്റ്റില്‍ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നും ഐഐടി ശുപാര്‍ശ നല്‍കിയിരുന്നു.
