കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്‍വിളികളും, സ്ഥാനമാനങ്ങള്‍ നല്കിയതിലുള്ള അതൃപ്തിയും പാര്‍ട്ടിയുടെ നിലനില്പിനു തന്നെ ദോഷമായി ബാധിച്ചിരിക്കുന്നു. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പാര്ട്ടിക്ക് ആവശ്യമെന്നിരിക്കെ പുരരുദ്ധാരണ പാക്കേജുമായി പ്രസിഡന്റ് കെ. സുധാകരന്‍.
അഴിമതിയില്‍ മുങ്ങിനിന്നിട്ടും ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നത് പ്രവര്‍ത്തകരുടെ മനക്കരുത്ത് വല്ലാതെ ചോര്‍ത്തിയെന്നും ആത്മവിമര്‍ശനം നടത്തിയാണിത് കെ സുധാകരന്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ സ്ഥാനാരോഹണച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. 2024-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പും നടക്കും. അതില്‍ രണ്ടിലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്ന് സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന 2500 േകഡര്‍മാരെ തിരഞ്ഞെടുക്കും. അവര്‍ക്ക് പരിശീലനം നല്‍കും; എന്താണ് കോണ്‍ഗ്രസ് എന്ന് പത്തുമിനിറ്റ് പറയാന്‍ കഴിയുന്ന കോണ്‍ഗ്രസുകാര്‍ ഇല്ലാതായി. രാഷ്ട്രീയപഠനം തീര്‍ത്തുമില്ലാതായി.അതിനായി പഠനസ്‌കൂള്‍ തുടങ്ങും.അച്ചടക്കം ഉറപ്പുവരുത്താന്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ കമ്മിഷന്‍. ഇവര്‍ മുഖംനോക്കാതെ നടപടിയെടുക്കും.
സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ തെറിവിളിക്കുന്ന സാഹചര്യം മാറ്റിയെടുക്കണം. അതാണ് നേതാക്കള്‍ക്കും, പാര്‍ട്ടിക്കും നല്ലത്.എന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളെ പാര്‍ട്ടി നിയന്ത്രണത്തിലാക്കും. ഇതിന് ജില്ലാതലത്തില്‍ എക്‌സിക്യുട്ടീവ് അധികാരമുള്ള സമിതി രൂപവത്കരിക്കും. അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കും.എന്നിങ്ങനെ പാര്‍ട്ടിയുടെ പുനരുദ്ധാരണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിനെ ഉണ്ടാക്കിയെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
