ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു. 24 മണിക്കൂറിനിടെ 381 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്. 0.50 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിവിറ്റി നിരക്ക്. 1189 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 13,98,764 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കൊവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും.

 
                                            