കൊല്ലം: കടക്കല്‍ വയലില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. കോട്ടുക്കല്‍ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം.
കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയതിനാല്‍ കുട്ടിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ മണിരാജന്‍ മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് 13 വയസ്സുകാരനായ സഹോദരന്‍ ഓടിയെത്തി ബഹളം വച്ച് നാട്ടുകാരെ വീളിച്ചുകൂട്ടി. എന്നാല്‍ പ്രതി ഓടി രക്ഷപ്പെട്ടു.
ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
