പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഈസ്റ്റർ റീലിസ് ആയി ഏപ്രില്‍ 6 ന് ആയിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്.
ഷെയ്ന്‍ നിഗം നായകനായ ചിത്രത്തില്‍ സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ എത്തുന്നു. യുവതലമുറ താരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രേത്യകതയും ഉണ്ടായിരുന്നു.
ഗായത്രി ശങ്കര്‍ ആണ് നായികസന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ . ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍
