കൊച്ചി: കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്. വിശദമായ സത്യവാങ്മൂലത്തിന് രണ്ട് ആഴ്ചത്തെ സമയം വേണമെന്നും ഇഡി ഹൈകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 25 ന് തന്നെ സംഭവുമായി ബന്ധപ്പെട്ട് പ്രാരംഭ അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ഓപ്പണ്‍ ചെയ്തുവെന്ന് ഇഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതിന്റെ വിശദംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ ഇഡി തയ്യാര്‍ ആണെന്നും അതിന് രണ്ട് ആഴ്ചത്തെ സമയം വേണമെന്നും ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് ഹൈക്കോടതി ഇതിന് അനുമതി നല്‍കി. മുന്‍പ് ഇഡിക്ക് കൊടകര കേസ് അന്വേഷിക്കണമെന്ന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹര്‍ജിക്കാരനായ സലിം മടവൂര്‍ ആരോപിച്ചു. ഈ ആരോപണം ഹൈക്കോടതിയുടെ മുന്നിലെത്തിയ സമയത്താണ് കേസ് അന്വേഷണം ഇഡി ആരംഭിച്ചത്.
