കൊച്ചി മെട്രോ പാളത്തില്‍ തകരാറുണ്ടെന്ന് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചിയിലെ പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തിലാണ് തകരാന്‍ കണ്ടെത്തിയത്. പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസമുണ്ടെന്ന് കെഎംആര്‍എല്‍ സ്ഥിരീകരിച്ചു. ചെരിവുള്ള സ്ഥലത്ത് വേഗത കുറച്ച് സര്‍വീസ് നടത്തുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. ആശങ്കപെടേണ്ട ആവശ്യം ഇല്ലെന്നും അവര്‍ വ്യക്തമാക്കി.
