കൊച്ചി: കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം എട്ടുമണി വരെയാണ് സര്‍വീസ് ഉണ്ടായിരിക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളില്‍ പതിനഞ്ച് മിനിറ്റ് ഇടവേളകളിലുമായിരിക്കും മെട്രോ സര്‍വീസ് ഉണ്ടാകുക.
53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ പുനരാരംഭിക്കുന്നത്. ടിക്കറ്റ് കൗണ്ടറുകളിലും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം ഉറപ്പ് വരുത്തും. ഓരോ യാത്രക്ക് ശേഷവും ട്രെയിന്‍ ശുചീകരിക്കും.
