കഴിഞ്ഞ ദിവസം നടന്ന കേരള യൂണിവേഴ്‌സിറ്റി സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജ് ടീം ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനം ഓള്‍ സെയിന്റ്‌സ് കോളേജ് ട്രിവാന്‍ഡ്രവും മൂന്നാം സ്ഥാനം മാര്‍ ഇവാനിയോസും കരസ്ഥമാക്കി. കേരള യൂണിവേഴ്‌സിറ്റിയുടെ വനിതാ ടീമില്‍ നീരജ. ബി, രേഷ്മ, അഞ്ജു, ശിവരഞ്ജിനി, മേഘ പ്രേം എന്നിവരും മെന്‍സ് വിഭാഗത്തില്‍ അഭിന്‍ജോ, അലോക്.എസ്. ബിജു, അതുല്‍, അശ്വിന്‍, വിഷ്ണു എന്നിവരും ഉള്‍പെടുന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ടൂര്‍ണമെന്റ്.
