ഹൈദരാബാദിനെതിരായ തോല്‍വിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേറ്റു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍വിക്ക് കീഴടങ്ങിയത്. ജയത്തോടെ ഒന്നാമതെത്തിയ ഹൈദരാബാദ് പ്ലേ ഓഫ് ഇതോടെ ഉറപ്പിച്ചു.ഈ സീസണില്‍ ബാക്കിയുള്ള മൂന്ന് കളികളില്‍ ജയത്തില്‍ കുറഞ്ഞ ഒരു പ്രകടനവും ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫില്‍ എത്തിക്കില്ല. നിലവില്‍ പോയിന്റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാമതാണ്.
