കൊച്ചി: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. സംവരണ തത്വങ്ങള്‍ പാലിച്ചില്ല എന്ന് കാണിച്ച് നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാരും സര്‍വകലാശാലയും നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന് ബഞ്ചിന്റെ നടപടി. അധ്യാപക നിയമനങ്ങളില്‍ സംവരണം നിശ്ചയിച്ച രീതിയില്‍ തെറ്റില്ലെന്ന് കോടതി ചൂണ്ടികാട്ടി.
വിവിധ വകുപ്പുകളിലെ എല്ലാ അധ്യാപക ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കി സംവരണം നിര്‍ണയിക്കാനുള്ള കേരള സര്‍വകലാശാല ആക്ട് ഭേദഗതി സിംഗിള്‍ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഡിവിഷന്‍ബെഞ്ചില്‍ സര്‍ക്കാരും സര്‍വകലാശാലയും അപ്പീല്‍ നല്‍കിയത്. സംവരണ തസ്തിക നിശ്ചയിച്ച രീതിയില്‍ തെറ്റില്ലന്ന് ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
