ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് രോഗികളുടെ വര്‍ധനവ് ഭീതിജനകമാണന്നും, പരീക്ഷ നടത്താനുള്ള സാഹചര്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.
സെപ്റ്റംബര്‍ 13 വരെ പ്ലസ് വണ്‍ പരീക്ഷ നടത്തരുതെന്ന് കോടതി നിര്‍ദേശമുണ്ട്. പരീക്ഷ നടത്താന്‍ തീരുമാനിച്ചത് കൊവിഡ് സാഹചര്യം കണക്കിലെടുക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളെ അപകട സാഹചര്യത്തിലേക്ക് തള്ളിവിടാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
