ന്യൂഡല്‍ഹി :കെ മുരളീധരന് എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ ക്യാമ്പയിന്. രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് മുരളീധരനായുള്ള ആവശ്യം ശക്തമാക്കികൊണ്ട് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
കെപിസിസി, ഡിസിസി പുനഃസംഘടനാ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കെ മുരളീധരന് തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മുരളീധരന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്പര്യം പ്രകടിപ്പിച്ചതായാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിച്ചത്. കെവി തോമസ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് മുരളീധരന് കണ്‍വീനറാവാന്‍ താല്പര്യം പ്രകടിപ്പിച്ചുവെന്ന് താരിഖ് അന്‍വര്‍ അറിയിക്കുന്നത്.
