തിരുവനന്തപുരം: പണിമുടക്ക് നടത്തിയ പശ്ചാതലത്തിലാണ് ശമ്പളം പത്താം തീയതി നൽകാൻ സാധിക്കാതിരുന്നതെന്ന് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ഒരു പൊതുമേഖലാ സ്ഥാപനത്തിനും അവയുടെ ശമ്പളം നൽകാനുള്ള തുക മുഴുവൻ സർക്കാരിന് നൽകാൻ സാധിക്കില്ല. എന്നത് സർക്കാരിന്റെ പൊതുവായ നയമാണ്. ഏതെങ്കിലും ഒരു മന്ത്രി ഇത് വ്യക്തിപരമായി എടുക്കുന്ന തീരുമാനമല്ല, കൂട്ടായിട്ട് എടുത്ത തീരുമാനമാണ്. മന്ത്രിമാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
