കെട്ടിടത്തിന്മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു

വടകര: കെട്ടിടത്തിന് മുകളില്‍ നിന്ന് തലകറങ്ങി താഴേക്ക് വീണയാള്‍ക്ക് രക്ഷകനായത് മറ്റൊരു യുവാവ്. വടകര കേരള ബാങ്ക് കെട്ടിടത്തില്‍ നിന്നാണ് അരൂര്‍ സ്വദേശിയായ വിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്തുണ്ടായിരുന്ന കീഴല്‍ സ്വദേശഇ ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവന്‍ രക്ഷിച്ചത്.


ക്ഷേമനിധി തുക അടക്കാനാണ് വിനുവും ബാബുവും ബാങ്കില്‍ എത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. ബാങ്കിന് പുറത്തുള്ള വരാന്തയില്‍ നില്‍ക്കുകയായിരുന്നു വിനുവും ബാബുവും. ഏറെ നേരത്തേ നില്‍പ്പിനിടയില്‍ തലകറങ്ങിയ വിനു അരഭിത്തി കടന്ന് താഴേക്ക് പതിക്കുന്നതിനിടയിലാണ് ബാബു കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *