ഓക്സിജൻ ക്ഷാമം രൂക്ഷമായി വരുന്ന സാഹചര്യമാണ് നമ്മുടെ നാട്ടിൽ . ദിനപ്രതി നിരവതി പേരാണ് നമ്മുടെ നാട്ടിൽ ഓക്സിജൻ കിട്ടാതെ മരിക്കുന്നത് . ഓക്സിജൻ കിട്ടാതെ ഉള്ള മരണം കൂട്ടക്കൊലക് സമാനമാണെന്ന് അലഹബാദ് ഹൈ കോർട്ട് പറയുകയുണ്ടായി .ഓക്സിജൻ സിലിണ്ടറിന് വേണ്ടി ആളുകൾ അലയുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയുന്നതെന്നും കോടതി പറഞ്ഞു. മീററ്റ് മെഡിക്കൽ കോളജിലും ലഖ്നൗ ആശുപത്രിയിലുമായി മരിച്ച രോഗികളുടെ വിവരങ്ങളും കോടതി ആവശ്യപ്പെട്ടു. ഓക്സിജൻ ദൗർലഭ്യം മൂലം ആളുകൾ മരിക്കുന്നുവെന്ന പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
