തൃശ്ശൂര്‍: കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട ചൊവ്വാഴ്ച പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.
എപ്പോഴാണ് ഹാജരാകുന്നതെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നോട്ടീസ് കിട്ടിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഹാജരാകില്ലെന്ന അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറഞ്ഞത്.
