തൃശൂര്‍; കുതിരാന്‍ തുരങ്കപ്പാതയില്‍ തുരങ്കപ്പാത ഓഗസ്റ്റില്‍ തുറക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇന്ന് ഫയര്‍ഫോഴ്‌സിന്റെ സുരക്ഷാ ട്രയല്‍ റണ്‍ നടക്കും. തുരങ്കത്തിനുള്ളില്‍ അഗ്‌നിബാധയുണ്ടായാല്‍ ഏങ്ങനെ കെടുത്തുമെന്നായിരിക്കും പ്രധാനമായും ഉറപ്പുവരുത്തുക.
കുതിരാന്‍ തുരങ്കപ്പാതയുടെ നിര്‍മാണം വിലയിരുത്താന്‍ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ നിര്‍മാണത്തിന് തടസങ്ങളില്ല. കൂടുതല്‍ തൊഴിലാളികള്‍ നിര്‍മാണത്തിനായി എത്തി. പണികള്‍ അവസാനഘട്ടത്തിലാണ്. കെ.എസ്.ഇ.ബിയുടേയും ഫയര്‍ ആന്റ് സേഫ്റ്റിയുടേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
തുരങ്കപ്പാതയ്ക്കു സമീപം മണ്ണിടിച്ചില്‍ പ്രതിരോധിക്കാന്‍ ഇരുമ്പുവല സ്ഥാപിച്ചിട്ടുണ്ട്. ആദ്യ തുരങ്കത്തിന്റെ പണി ഭൂരിഭാഗവും പൂര്‍ത്തിയായി. രണ്ടാമത്തെ പാതയുടെ പണിയാണ് കൂടുതല്‍ കഴിയാനുള്ളത്.
