ഇടുക്കി : ആറ് വയസുകാരനെ ബന്ധു ചുറ്റികകൊണ്ട് അടിച്ച് കൊന്നു. ഇടുക്കി ആനചാലിലാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫ് ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാകത്തിന് കാരണം. പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. സംഘഷത്തിനിടെ ആറ് വയസുകാരന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു. കുട്ടിയുടെ മാതാവിനും, മുത്തശ്ശിയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റു.
