ഹവാന: ലോകത്താദ്യമായി 2 വയസ്സിനു മേലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് ക്യൂബ. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്‌സീനാണ് കുത്തിവയ്ക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി 2 മുതല്‍ 11 വരെ പ്രായമുള്ളവരിലാണ് ഇന്നലെ കുത്തിവയ്പ് തുടങ്ങിയത്.
ലോകത്ത് ഇതുവരെ കുട്ടികള്‍ക്ക് കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളില്‍ 12നു മേല്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ചൈനയും യുഎഇയും വെനസ്വേലയും 2 വയസ്സ് മുതലുള്ളവര്‍ക്ക് കുത്തിവയ്പ് നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു.
