കീശ കീറാതെ മനോഹര യാത്ര, പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിച്ച് കെ എസ് ആർ ടി സി

ചെറിയ ചെലവിലുള്ള ഉല്ലാസ യാത്രകൾ ഹിറ്റായതോടെ കൂടുതൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് കെ എസ് ആർ ടി സി. കോട്ടയം ഡിപ്പോയിൽ നിന്ന് കൊല്ലത്തിന്റെ കാഴ്ചകളിലേക്കാണ് പുതിയ ഉല്ലാസയാത്ര.

ഈ മാസം 19ന് മൺറോതുരുത്തിലേക്കും സാബ്രാണിക്കോടിയിലേക്കുമുള്ള ഏകദിനയാത്ര കോട്ടയം കെഎസ് ആർടിസി സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. കോട്ടയം ഡിപ്പോയിൽ നിന്ന് രാവിലെ 6 മണിയ്ക്ക് പുറപ്പെട്ട് രാത്രി 9 മണിയ്ക്ക് തിരികെ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കായി ഒരാൾക്ക് 825 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ കായൽ സൗന്ദര്യം ആസ്വദിച്ചുള്ള കനോയിങ്ങും ഈ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും.

അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു സാമ്പ്രാണിക്കോടിയും കണ്ടൽ തുരുത്തും. സാമ്പ്രാണിക്കോടിയുടെ സൗന്ദര്യം അപ്പാടെ നുകരാൻ കഴിയും ഈ കണ്ടൽ തുരുത്തിലെത്തിയാൽ.
മൺറോത്തുരുത്തിലേക്കുള്ള വഞ്ചിവീടുകൾ കടന്നുപോകുന്നത് സാമ്പ്രാണി തുരുത്തിനടുത്തുകൂടിയാണ്. വഞ്ചി വീടുകളിലെ യാത്രക്കാരെ സാമ്പ്രാണക്കടവിലിറക്കി ചെറു ബോട്ടിൽ തുരുത്തിലെത്തിക്കും. ഈ തുരുത്തിലെ കാഴ്ചകൾ കൂടി ആസ്വദിച്ചാലേ മൺട്രോത്തുരുത്ത് യാത്രകൾ പൂർണമാകുകയുള്ളൂ. ബുക്കിങ്ങിനായി വിളിക്കാം: 9495876723, 8547832580, 8547564093

Leave a Reply

Your email address will not be published. Required fields are marked *