കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കില്‍ തീപിടുത്തം. കൊച്ചി ഇടപ്പള്ളിയിലെ ഗ്രാന്‍ഡ് മാളിലാണ് ബുട്ടീക്കുള്ളത്. ബുട്ടീക്കിലുണ്ടായിരുന്ന തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിക്കുകയായിരുന്നു. പുലര്‍ച്ചെ 3 മണിക്ക് നടന്ന തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ സെക്യൂരിറ്റി എത്തിയപ്പോഴാണ് ബുട്ടീക്കില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ലക്ഷ്യ ബുട്ടീക്ക് വഴി ഇപ്പോള്‍ കാവ്യാമാധവന്‍ ഓണ്‍ലൈനായാണ് കച്ചവടം നടത്തുന്നത്. ഓണ്‍ലൈന്‍ ആയി കച്ചവടം നടത്തുന്നതിന് വേണ്ടിയാണ് ഗ്രാന്‍ഡ് മാളില്‍ ലക്ഷ്യ ബ്യൂട്ടി പ്രവര്‍ത്തിച്ചത്. തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്ന് ഉടമസ്ഥ വിശദീകരിച്ചു.

 
                                            