കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാഫിയ തലവന്‍ പെരുച്ചാഴി അപ്പു ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ ജസീര്‍, അബ്ദുല്‍ സലിം എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍.
കഴിഞ്ഞ ആഴ്ചയാണ് കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി ലഭിച്ചത്. സൂഫിയാന്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉടന്‍ കസ്റ്റംസ് ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
