കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സൂഫിയാന് അറസ്റ്റിലായി. പ്രതി നേരിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുന്‍പ് രണ്ട് തവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്കാന് സുഫിയാന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നതായാണ് അറസ്റിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന് എത്തിയിരുന്നതായാണ് സൂചന.
