കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹായം തേടുന്നു

ബാലരാമപുരം: കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹായം തേടുന്നു. നെല്ലിമൂട്, കണ്ണറവിള ആലുനിന്നകുഴി ചരുവിള പുത്തന്‍വീട്ടില്‍ എസ് ശ്രീകുമാറാണ് കരള്‍മാറ്റ ശസ്ത്രക്രിയ്ക്ക് സഹായം തേടുന്നത്. എട്ടു വര്‍ഷം മുന്‍പാണ് മഞ്ഞപിത്തം കരളിനെ ബാധിച്ചത്. കരള്‍ മാറ്റിവയ്ക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് നിര്‍ദേശിച്ചത്. ഇതിന് ലക്ഷങ്ങളോളം രൂപ ചെലവ് വരും. ആശാരിപ്പണിക്കാരനായ ശ്രീകുമാറിന് പണിക്കുപോലും പോകാനാവാത്ത സ്ഥിതിയാണ് ഇപ്പോള്‍. ശസ്ത്രക്രിയ നടത്താനുള്ള തുക സ്വരൂപിക്കാനുള്ള കഴിവ് ശ്രീകുമാറിന് ഇല്ല. ശസ്ത്രക്രിയ നടത്താന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ്.

എസ്. ശ്രീകുമാര്‍
ആലുനിന്നകുഴി ചരുവിള പുത്തന്‍വീട്,
കണ്ണറവിള, നെല്ലിമൂട്. പി.ഒ.
ഫോണ്‍. 9526817489

Account No. 6 7164608049
IFC CODE : SBIN0070544

Leave a Reply

Your email address will not be published. Required fields are marked *