കനത്തമഴ; മുല്ലപ്പെരിയര്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി : കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ഉയര്‍ന്നു . ജലനിരപ്പ് 138 അടിയില്‍ കൂടിയാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. 142 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.

കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ആലപ്പുഴയില്‍നിന്നുള്ള 25 അംഗ ദുരന്തനിവാരണ സേനയെത്തി. മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ ദേവികുളം റോഡിലെ മണ്ണ് നീക്കം ചെയ്ത് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തനിവാരണ സേന നേതൃത്വം നല്‍കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേവികുളം മേഖലയിലേക്കുള്ള ടെലിഫോണ്‍ ബന്ധം നിലച്ച സാഹചര്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *