കണ്ണിനടിയിൽ കറുത്ത പാടുകൾ നിങ്ങളുടെ മുഖ സൗന്ദര്യത്തെ ബാധിക്കുന്നുവോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാം

ചർമ്മ സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കുന്നൊരാളാണ് നിങ്ങളെങ്കിൽ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നാം കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ സ്വഭാവിക സൗന്ദര്യത്തെ പോലും നശിപ്പിക്കുന്നവയാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചർമ്മ സംരക്ഷണത്തിന് വെള്ളം ഒരു പ്രധാന ഘടകമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

പഴങ്ങൾ, പച്ചക്കറികൾ, ചെറുമത്സ്യങ്ങൾ, മുളപ്പിച്ച പയർ വർഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ, നട്സ് എന്നിവയും ചർമ്മ സൗന്ദര്യം ഉറപ്പാക്കും.

പഞ്ചസാരയുടെ അമിതോപയോഗം കാഴ്ചയിൽ നിങ്ങൾക്ക് അമിതമായി പ്രായം തോന്നിപ്പിക്കും.

ബ്രഡ്, പാസ്ത, മിഠായി, ജ്യൂസ് എന്നിവ സ്ഥിരമായി കഴിക്കുന്നത് മുഖക്കുരു, പാടുകൾ എന്നിവയ്ക്ക് കാരണമാകും. ഉപ്പിന്റെ അമിത ഉപയോഗം കണ്ണിനു താഴെ കറുത്ത പാടുകൾ ഉണ്ടാക്കും.

കാപ്പി നമ്മുടെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ചർമ്മത്തെ വരണ്ടതാക്കുന്നു.

മദ്യപാനം ചർമ്മത്തിന്റെ സൗന്ദര്യം മാത്രമല്ല ആരോഗ്യവും നഷ്ടപ്പെടുത്തും. മദ്യം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നുവെന്നതാണ് പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *