തിരുവനന്തപുരം: കടയില്‍പോകാന്‍ സര്‍ട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്ശനമാക്കിയില്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച രേഖകളില്ലാതെ ഇന്നു മുതല്‍ കടകളിലെത്തിയാല്‍ പുറത്താക്കുമെന്നാണ് , തിരുവനന്തപുരം ജില്ലാകളക്ടര്‍ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്. രേഖകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളികളും മാര്‍ഗനിര്‍ദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണ്.
പുറത്തിറങ്ങാന്‍ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്‌സിന്‍ രേഖകള്‍, പരിശോധനാഫലം, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. രേഖകളില്ലാതെ കടകളിലെത്തിയാല്‍ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്.
