മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും സംവിധാനം ചെയ്ത ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്റി ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചു. ബെസ്റ്റ് ഡോക്യുമെന്റി ഫീച്ചര്‍ വിഭാഗത്തിലേക്കാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’ തെരഞ്ഞെടുക്കപ്പെട്ടത്
ഓസ്‌കാര്‍ ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലെ 15 ചിത്രങ്ങളില്‍ നിന്നുമായി തിരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ് റൈറ്റിങ് വിത്ത് ഫയര്‍. 2021 ജനുവരിയില്‍ നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് ഈ ഡോക്യുമെന്ററി ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
‘വാര്‍ത്തകളുടെ തിരമാല’ എന്ന് അര്‍ഥം വരുന്ന ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദു പത്രത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ‘ 2002 ല്‍ ആരംഭിച്ച പത്രത്തിന് എട്ട് എഡിഷനുകളിലായി 80,000 ത്തിലേറെ വായനക്കാരുണ്ടായിരുന്നു. പിന്നീട് ഈ പത്രം ഡിജിറ്റല്‍ രൂപത്തിലാക്കുകയായിരുന്നു. ഇതിനകം ഇരുപതില്‍ കൂടുതല്‍ അന്താരാഷ്ട്ര ബഹുമതികള്‍ ‘റൈറ്റിങ് വിത്ത് ഫയര്‍’ ഡോക്യുമെന്ററിക്ക് കിട്ടിയിട്ടുണ്ട്.
