ഓവറുകൾ നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ല ; 24 ലക്ഷം രൂപ വിരാട് കോലിക്ക് പിഴ

ബെംഗളൂരു: , റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനും താൽക്കാലിക ക്യാപ്റ്റൻ വിരാട് കോലിക്കും പിഴ.രാജസ്ഥാൻ റോയൽസിനെതിരെ നടന്ന ഐപിഎൽ മത്സരത്തിൽ ഓവറുകൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാത്തതിനാ‍ൽ ആണ് പിഴ ഈടാക്കിയത്.

ഈ സീസണിൽ ഇതേ പിഴവ് 2–ാം തവണ ആവർത്തിച്ചതിനാൽ ആണ് കോലിക്ക് 24 ലക്ഷം രൂപ പിഴ ഈടാക്കി നൽകിയത്.ഇംപാക്ട് താരം ഉൾപ്പെടെയുള്ള ടീമംഗങ്ങൾക്ക് 6 ലക്ഷം രൂപ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനം വീതം പിഴ ചുമത്തി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ഓവറുകൾ വൈകിത്തീർത്തതിന് ഡൽഹി ക്യാപിറ്റൽസ് ടീം ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും 12 ലക്ഷം രൂപ പിഴ ശിക്ഷ ഈടാക്കി.

Leave a Reply

Your email address will not be published. Required fields are marked *