മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തൃപ്പൂണിത്തറയില്‍ രാവിലെ എട്ടുമണി മുതല്‍ പതിനൊന്ന് മണിവരെ പൊതുദര്‍ശനത്തിനായി വയ്ക്കും. വൈകീട്ട് 5 മണിക്ക് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാകും സംസ്‌കാരം. നടിക്ക് 74 വയസ്സായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളസിനിമയില്‍ അമ്മയും അമ്മൂമ്മയും അമ്മായിഅമ്മയുമായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമെല്ലാം അത്ഭുതം സൃഷ്ടിച്ച നടിയായിരുന്നു കെ പി എ സി ലളിത. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് ജനിച്ച ലളിത യുടെ യഥാര്‍ത്ഥ പേര് മഹേശ്വരി അമ്മ എന്നാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ കലാമണ്ഡലം ഗംഗാധരയില്‍ നിന്നും നൃത്തം പഠിച്ചു. പത്തു വയസുള്ളപ്പോള്‍ നാടകത്തില്‍ അഭിനയിക്കുമായിരുന്നു. കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്നു കെ.പി.എ.സി ലളിത ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയിലേക്ക് വന്നപ്പോള്‍ കെ.പി.എ.സി പേരിനോട് ചേര്‍ക്കുകയും ചെയ്തു.
പിതാവ് – കടയ്ക്കല്‍ വീട്ടില്‍ കെ അനന്ദന്‍ നായര്‍, മാതാവ് – ഭാര്‍ഗവി അമ്മ, സഹോദരി -ശ്യാമള, സഹോദരന്‍ -കൃഷ്ണകുമാര്‍.
മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ നടനും സംവിധായകനുമാണ്.
1969 കെ എസ് സേതുമാധവന്‍ കൂട്ടുകുടുംബം നാടകം, സിനിമയാക്കിയപ്പോള്‍ നാടകനടി സിനിമയുടെ വെളിച്ചത്തേക്ക് എത്തുകയായിരുന്നു. നായികയായുള്ള വേഷം നിര്‍ബന്ധമില്ലാത്ത ലളിത പിന്നീട് പല വേഷങ്ങളില്‍ ആയി സിനിമയില്‍ എത്തുകയായിരുന്നു. സിനിമാ ജീവിതത്തില്‍ ഇടവേളകള്‍ എടുത്തിട്ടുണ്ടെങ്കിലും തിരിച്ചുവരവുകളിലൂടെയെല്ലാം വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്തുകയായിരുന്നു ലളിത. സിനിമയിലുള്ള മികച്ച അഭിനയത്തില്‍ ദേശീയ പുരസ്‌കാരവും നാല് സംസ്ഥാന അവാര്‍ഡുകളും ലളിത കരസ്ഥമാക്കി. ഇനിയുള്ള കാലം സിനിമയിലൂടെ കെപിഎസി ലളിത ജീവിക്കും.
