ആലപ്പുഴ: മത്സ്യത്തിന്റെ മായം കണ്ടെത്താനും സുരക്ഷിത മത്സ്യം ജനങ്ങള്‍ക്ക് ഉറപ്പാക്കാനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തി.
പത്തു കിലോ പഴക്കം ചെന്ന മത്സ്യം കണ്ടെത്തി നശിപ്പിച്ചു. ചേര്‍ത്തല മത്സ്യമാര്‍ക്കറ്റ്, പൊന്നാവെളി മാര്‍ക്കറ്റ്, തുറവൂര്‍, തൈക്കാട്ടുശ്ശേരി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ വി. രാഹുല്‍രാജ്, ഫിഷറീസ് ഇന്‍സ്പെക്ടര്‍ ലീന ഡെന്നീസ്, രശ്മി എന്നിവര്‍ പങ്കെടുത്തു.
