തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്. ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര് നോട്ട് 0.96ല്‍ നിന്ന് 1.5ആയി ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ ഈ ആഴ്ച പ്രതിദിന രോഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സര്‍ക്കാരിന്റെ കോവിഡ് റിപ്പോര്‍ട് പറയുന്നു.
ആര് നോട്ട് വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ രോഗികളുടെ എണ്ണത്തില്‍ ഇനി വലിയ വര്‍ധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കേരളത്തില്‍ വാക്സിനേഷനില്‍ കാര്യമായ പുരോഗതി ഉണ്ടായതിനാലും 60 വയസിന് മുകളില്‍ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത സ്ഥിതിക്കും രോഗാവസ്ഥ ഗുരുതരമാകില്ലെന്നാണ് വിലയിരുത്തല്‍. പത്ത്ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം കുറയാമെന്നും സര്‍ക്കാരിന്റെ കോവിഡ് റിപ്പോര്‍ട് പറയുന്നു.
ഓക്സിജന്‍ ആവശ്യമുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം ചികില്‍സയിലുള്ള നല്ലൊരു ശതമാനം രോഗികള്‍ക്കും ഓക്സിജന്‍ നല്‍കിയുള്ള ചികില്‍സ ആവശ്യമായി വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
നിലവില്‍ മലപ്പുറം, തൃഷൂര് , കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കന്‍ ജില്ലകളിലാണ് രോ?ഗബാധിതരിലേറെയും. എന്നാല്‍ ഒരാളില്‍ നിന്ന് എത്രപേരിലേക്ക് രോ?ഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര് നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ജില്ലകളിലും രോഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തല്‍.
കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള ഇന്‍കുബേഷന്‍ സമയം ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. ഇത് മൂന്ന് ദിവസം എന്ന കണക്കിലേക്കും എത്തുന്നുണ്ട്. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും വാക്സീന് പരമാവധി വേഗത്തിലാക്കാകുകയും ചെയ്തതോടെ വലിയതോതില്‍ ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന കൊവിഡ് നിയന്ത്രണ വിധേയമാക്കാമെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
