ഒക്ടോബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കണം; സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി. നിര്‍ദേശം

ന്യൂഡല്‍ഹി: കോളേജുകളില്‍ ഒക്ടോബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കി. കോവിഡ് സ്ഥിതികള്‍ വിലയിരുത്തി ക്ലാസുകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ നടത്താം. 2020-21 വര്‍ഷത്തെ സെമസ്റ്റര്‍/ഫൈനല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും യു.ജി.സി. നിര്‍ദേശിച്ചു.

സി.ബി.എസ്.ഇ.യുടെയും ഐ.സി.എസ്.ഇ.യുടെയും 12-ാം ക്ലാസ് ഫലം വന്നതിനുശേഷമേ പ്രവേശനനടപടികള്‍ തുടങ്ങാവൂ. ഏതെങ്കിലും സാഹചര്യത്തില്‍് ഫലം വൈകിയാല്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് ഒക്ടോബര്‍ 18-ലേക്ക് മാറ്റാമെന്നും യു.ജി.സി. നിര്‍ദേശിച്ചു.

ഒക്ടോബര്‍ ഒന്നുമുതല്‍ ജൂലായ് 31 വരെ ക്ലാസുകള്‍, ഇടവേള, പരീക്ഷാനടത്തിപ്പ് എന്നിവ യൂണിവേഴ്സിറ്റികള്‍ ആസൂത്രണംചെയ്യണം. ഏതെങ്കിലും കാരണവശാല്‍ പ്രവേശനം റദ്ദാക്കിയാലോ ഒരു സ്ഥാപനത്തില്‍നിന്ന് വേറൊരു സ്ഥാപനത്തിലേക്ക് മാറിയാലോ ഫീസ് മുഴുവനായും തിരികെ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *