ഐസിഎസ് സി പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐസിഎസ് സി പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാകികയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രത്യേക മൂല്യ നിര്‍ണയത്തിന്റെ അടിസ്ഥാനലത്തിലാണ് ഫലപ്രഖ്യാപനം. വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സി ഐ എസ് സി ഇ അറിയിച്ചു.

സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31 ന് പ്രഖ്യാപിക്കും. പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 25 വരെ നീട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *