പാരീസിലെ പ്രശസ്തമായ ഐഫല്‍ ടവറിന് ഉയരം കൂട്ടി. ആറു മീറ്ററാണ് ഐഫല്‍ ടവര്‍ വളര്‍ന്നത്. ഫ്രാന്‍സിലെ എന്‍ജിനീയര്‍മാര്‍ ഐഫല്‍ ടവര്‍ മുകളില്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ടവറിനു ഉയരം കൂടിയത്. ആശയവിനിമയവുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ റേഡിയോ ആന്റിനയാണ് ടവറിനു മുകളിലായി സ്ഥാപിച്ചത്.
1889 മാര്‍ച്ച് 31ന് ഐഫല്‍ ടവര്‍ ഉദ്ഘാടനം നടത്തിയപ്പോള്‍ ഉയരം 312 മീറ്റര്‍ ആയിരുന്നു. സംപ്രേഷണങ്ങള്‍ക്കുള്ള ആന്റിനകള്‍ മാറുന്നതിനനുസരിച്ച് ടവറിന്റെ ഉയരവും മാറാറുണ്ട്.
