തേക്കടിയിലെ പ്രകൃതി സൗന്ദര്യത്തിന്റെ വീഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. ജംഗിള്‍ റിസോര്‍ട്ടില്‍ നിന്ന് പുലര്‍കാലത്തെടുത്ത വീഡിയോയാണ് അമൃത ഇൻസ്റ്റാഗ്രമിലൂടെ ആരാധകൾക്കായി പങ്കുവച്ചത്. ചുറ്റുമുള്ള വനപ്രദേശവും അരുവിയും തടിപ്പാലവും തോട്ടങ്ങളുമെല്ലാം ആസ്വദിക്കുന്ന അമൃതയെ ഈ വിഡിയോയില്‍ കാണാം.
സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള ഒരു സ്ഥലമാണ് തേക്കടി. സ്ഥിരം സന്ദർശിക്കുന്ന ഇടങ്ങളല്ലാതെ സഞ്ചാരികൾ അധികം കടന്നുചെല്ലാത്ത വളരെ ഭംഗിയേറിയ ചിലയിടങ്ങളുണ്ട് തേക്കടിയിൽ. കണ്ടുമടുത്ത തേക്കടി കാഴ്ചകൾക്ക് പുത്തനുണർവ് നൽകും പാണ്ടിക്കുഴിയും കുരിശുമലയും ചെല്ലാർകോവിലും ഗ്രാമ്പിയും അബ്രഹാമിന്റെ സുഗന്ധനവ്യഞ്ജന തോട്ടവുമെല്ലാം. തേക്കടി കാണുന്ന കൂട്ടത്തിൽ ഇവകൂടി കാണാം, യാത്രയെ കൂടുതൽ സുന്ദരമാക്കുകയും ചെയ്യാം.
https://www.instagram.com/reel/CfaUajZK4OZ/?utm_source=ig_web_copy_link
