ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനം; ഭാരത് സീരീസുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. സംസ്ഥാനന്തര വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനം ഇതോടെ നിലവില്‍ വരും. ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ പേര്. മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി വാഹനം ഉപയോഗിക്കുമ്പോള്‍ ഉള്ള റീ രജിസ്‌ട്രേഷന്‍ ഒഴിവാക്കാം.

പുതിയ രീതിയിലേക്ക് നീങ്ങുന്നതോടെ വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍, ബി.എച്ച് (B,H)എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിവയടങ്ങിയതാവും രജിസ്‌ട്രേഷന്‍ നമ്പര്‍. നിലവില്‍ സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്‌ട്രേഷന്‍ നടത്തുന്നത്. വാഹനത്തിന്‍ നികുതി അടയ്ക്കുന്നത് നിലവിലെ 15 വര്‍ഷം എന്നതിന് പകരം ഭാരത് രജിസ്‌ട്രേഷനില്‍ രണ്ട് വര്‍ഷമാക്കിയേക്കും.

നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക.നിലവിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് രജിസ്‌ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച് ഉപരിതലഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published. Required fields are marked *