എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ ബേര്‍ട്ടിയുടെ മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. കൊട്ടാരക്കര സ്വദേശിയായ ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എ ആര്‍ ക്യാമ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ച് അവശനിലയിലായിരുന്നു ബേര്‍ട്ടിയെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക്കൊണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് ബേര്‍ട്ടി അന്തരിച്ചത്.
