ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് നല്‍കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് പ്രധാമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്റെ പദ്ധതി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം ഓരോ പൗരനും ആധാറിന് സമാനമായി ഒരു ആരോഗ്യ ഐ.ഡി ലഭിക്കും.
പൗരന്മാരുടെ എല്ലാവിധ ആരോഗ്യ വിവരങ്ങളും അടങ്ങുന്നതായിരിക്കും ആരോഗ്യ കാര്‍ഡ്. ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് പദ്ധതി ആദ്യ ഘട്ടത്തില്‍ പൈലറ്റ് പദ്ധതിയായി ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നടപ്പാക്കുക.
ആശുപത്രി സന്ദര്‍ശനങ്ങള്‍, ഡോക്ടര്‍മാരെ കണ്ടത്, കഴിക്കുന്ന മരുന്നുകള്‍, ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹെല്‍ത്ത് ഐ.ഡിയിലുണ്ടാകുക. ഓരോ വ്യക്തിയുടെയും മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ ഉപയോഗിച്ചാണ് ആരോഗ്യ ഐ.ഡി സൃഷ്ടിക്കുക.
