തെന്നിന്ത്യയിലെ ഏറെ പ്രിയപ്പെട്ട പ്രണയ ജോടിയായ നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതനാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.
ഇപ്പോഴിതാ വൈറലാകുന്നത് വിവാഹത്തിന് മുന്നോടിയായി വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പാണ്. എന്റേ തങ്കമേ, നീ ഇരിപ്പിടങ്ങള്‍ക്കിടയിലൂടെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നുവരുന്നത് ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിന് തുടക്കമാകുന്നു- വിഘ്‌നേഷ് ശിവന്‍ കുറിക്കുന്നു.
