ഷിംല: ഹിമാചല്‍ പ്രദേശ് ഡപ്യൂട്ടി സ്പീക്കര്‍ ഹന്‍സ് രാജ് വിദ്യാര്‍ഥിയെ തല്ലിയെന്ന് ആരോപണം. ചമ്പ ജില്ലയിലെ ചുരയിലെ സർക്കാർ സ്കൂൾ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥിയെ തല്ലിയെന്നണ് ആരോപണം. വിദ്യാര്‍ഥിയെ തല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്പീക്കര്‍ കുട്ടികളോട് സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടെ കുട്ടികളിലൊരാൾ ചിരിക്കാൻ തുടങ്ങി. എന്തിനാണ് ചിരിക്കുന്നതെന്നും എന്തെങ്കിലും തമാശയോ വിനോദ പരിപാടിയോ നടക്കുന്നുണ്ടോയെന്നും ചോദിച്ച ശേഷം, ചിരിച്ച കുട്ടിയുടെ അടുത്ത് വന്ന് തല്ലുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

 
                                            