റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച യുഎസ് തീരുമാനം ഇപ്പോള്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന് വിദഗ്ധര്‍. വിവിധ നിയന്ത്രണങ്ങള്‍ മൂലം എണ്ണയുടെ ലഭ്യതയിലുണ്ടാകുന്ന കുറവ് വില വര്‍ധനയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തല്‍.
ഇന്നലെ ബാരലിന് 130.28 ഡോളറാണ് ക്രൂഡ് ഓയില്‍ വില. ഇത് 160 മുതല്‍ 200 ഡോളര്‍ വരെ ഉയരാനിടയുണ്ട്. ഉപരോധം തുടര്‍ന്നാല്‍ ബാരലിന് 300 ഡോളര്‍ വരെയാകുമെന്നു റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
